ജർമനി: മ്യൂണിക്കിലെ നോർഡ് ഫ്രീഡ് ഹോഫ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി വീണ് മലയാളി വൈദികൻ തൽക്ഷണം മരിച്ചു. മ്യൂണിക്കിൽ ശുശ്രൂഷ ചെയ്തിരുന്ന ഷേണ്സ്റ്റാട്ട് സഭയുടെ പ്രൊവിഡൻസ് പ്രോവിൻസിലെ ഫാ. ജിജു കിലുക്കനാണ് (47) മരിച്ചത്.
സംസ്കാരം പിന്നീട്.
അങ്കമാലി കൊല്ലക്കോട് കിലുക്കൻ പരേതനായ ജോസിന്റെയും മേരിയുടെയും മകനാണ്. 2008 ഒക്ടോബർ 25നായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. സഹോദരങ്ങൾ: വിജി, സിസ്റ്റർ ബിന്ദു, ബിജു.